കുഞ്ഞുമോൾ ലൂന പേരക്ക വേണം എന്ന് പറയുമ്പോൾ വീടിന്റെ നേരെ മുന്നിൽ ഉള്ള ചെറിയ പേരമരത്തിൽ നിന്നും ഒരു നാലഞ്ച് എണ്ണം പറിച്ച് കൊടുക്കും.വേനലവധിയിൽ കുട്ടികൾ എല്ലാവരും വന്നതോടെ പേരമരത്തിനും സന്തോഷമായി. നിറയെ കായ്ച്ചു നിൽക്കുന്ന പേരക്കമരത്തിൽ നിന്ന് ഇന്ന് രാവിലെ ചെറിയ ഒരു വിളവെടുപ്പ് നടത്തി.
Showing posts with label ഫോട്ടോ. Show all posts
Showing posts with label ഫോട്ടോ. Show all posts
Sunday, April 27, 2014
Tuesday, August 13, 2013
Wednesday, May 22, 2013
Thursday, April 25, 2013
Wednesday, February 27, 2013
ഞാന്‍ കണ്ട ബിനാലെ
കലയുടെ പ്രദര്‍ശനം എന്നതല്ല മറ്റെന്തൊക്കെയോ ആണ് ബിനാലെ
കൊണ്ടുദ്ദേശിക്കുന്നത് എന്ന് ഇതിന്റെ വരവില്‍ നിന്ന് തന്നെ
മനസ്സിലായിരുന്നു.പക്ഷേ ഒരിക്കലും ബിനാലെയില്‍ ഞാന്‍ എത്തിപ്പെടും എന്ന്
സ്വപ്നം പോലും കണ്ടിരുന്നില്ല.ബിനാമി എന്ന് കേട്ടതും ബിലാലിനെ സ്വപ്നം
കണ്ടതും ആണ് ഇതിന്റെ അടുത്തെത്തിയ എന്റെ പ്രകടനങ്ങള്‍.എന്നിട്ടും ഞാനും
കുടുംബവും അപ്രതീക്ഷിതമായി ബിനാലെയില്‍ എത്തി.സ്വപ്നത്തിലല്ല , നേരിട്ട്
തന്നെ.
പെപ്പെർ ഹൌസ് കവാടം
തുണികൊണ്ടുള്ള പ്രകാശമായാജാലം
ആസ്പിൻവാൾ
ആണ് ബിനാലെയുടെ മുഖ്യസൈറ്റ്.
ഞാനും
കുടുംബവും പെപ്പെർ ഹൌസിൽ
നിന്നിറങ്ങി ആസ്പിൻവാൾ
ലക്ഷ്യമാക്കി നടന്നു.ജനം
കൂട്ടമായി നടക്കുന്നതിനാൽ
ദൂരം എത്രയുണ്ടെന്നോ എങ്ങനെ
പോകണമെന്നോ എന്നൊന്നും ഞങ്ങൾ
ചിന്തിച്ചില്ല.
ആൾക്കൂട്ടത്തോടൊപ്പം
ഞങ്ങളും
നടന്നു.പെപ്പെർഹൌസിനും
ആസ്പിൻവാളിനും
ഇടക്ക്
മറ്റു ബിനാലെ സൈറ്റുകൾ
ഉണ്ടോ എന്നറിയില്ല.പത്രത്തിൽ
ബിനാലെ എന്ന് കാണുന്ന അന്നുമുതൽ
കേൾക്കുന്നത് ആസ്പിൻവാൾ
ആയതിനാൾ അത് കാണണം എന്നതായിരുന്നു
ആഗ്രഹം.
ബോസ് കൃഷ്ണമാചാരി
ബോസ് കൃഷ്ണമാചാരിയുടെ പെയ്ന്റിംഗ്
ക്ലോക്ക് എന്ന ഇൻസ്റ്റലേഷൻ
ആസ്പിൻ
വാളിലെ മുളങ്കൂട്
വയലിൻസ്
(കാണികളോടുള്ള
വയലൻസ്)
വായിക്കാൻ ഇവിടെ ക്ലിക്കുക.
Labels:
കൊച്ചിൻ-മുസ്രിസ് ബിനാലെ,
ചിത്രം,
ഫോട്ടോ,
ബിനാലെ,
മുസ്രിസ് ബിനാലെ
Sunday, July 22, 2012
Friday, March 16, 2012
നിസ നല്‍കുന്ന പാഠം - മനോരമ ന്യൂസ്
മാര്‍ച്ച് 5 ലെ മനോരമ ദിനപത്രത്തിന്റെ മലപ്പുറം എഡിഷന്‍ ഒന്നാം പേജ്
നിസാ വെള്ളൂര്‍ - ഒരു ഓര്‍മ്മക്കുറിപ്പ്
Friday, January 13, 2012
Monday, November 21, 2011
പമ്പരക്കുത്ത്
കളത്തിലെ പമ്പരത്തിനിട്ട് ഏറ്
കളത്തില്‍ കറങ്ങുന്ന പമ്പരം ചവിട്ടി പൂഴ്ത്താന്‍ ശ്രമം
പമ്പരം പുറത്ത് പോയാല്‍ “സൈ” എടുക്കല്‍ മത്സരം
അവസാനം സൈ എടുക്കുന്നവന്റെ പമ്പരം കളത്തിലേക്ക്.
Labels:
ചിത്രം,
നാട്ടുകളികള്‍,
ഫോട്ടോ,
വഴിയോരക്കാഴ്ചകള്‍
Friday, September 9, 2011
Thursday, July 28, 2011
Saturday, June 25, 2011
സിന്ധുനദീതട സംസ്കാരവും നമ്മുടെ സംസ്കാരവും!
സിന്ധുനദീതട സംസ്കാരത്തെപറ്റി നാം രോമാഞ്ചം കൊള്ളുന്നു.അന്നത്തെ ടൌണ്‍ പ്ലാനിങ്ങ് നമ്മെ അതിശയപ്പെടുത്തുന്നു.അതേ സംസ്കാരത്തിന്റെ പിന്‍ഗാമികളായ നമ്മുടെ ടൌണ്‍ പ്ലാനിങ്ങിന്റെ അവസ്ഥ നോക്കൂ!!!
പെയ്യുന്ന മഴയുടെ ഒരു തുള്ളിപോലും ടൌണ്‍കാണാതെ പോകരുത് എന്ന നിലയിലുള്ള ഡ്രൈനേജ് സംവിധാനം!!മഞ്ചേരി സെന്‍ട്രല്‍ ബസാറില്‍ നിന്നുള്ള ദൃശ്യം.
Labels:
photo,
ചിത്രം,
ഫോട്ടോ,
വഴിയോരക്കാഴ്ചകള്‍
Wednesday, April 27, 2011
Saturday, March 26, 2011
ലക്ഷദ്വീപിലേക്ക് ...ഫോട്ടോ ഭാഗം 1
കുറേ ദിവസമായല്ലോ ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്ര തുടങ്ങിയിട്ട് എന്ന് പലരും പറഞ്ഞു തുടങ്ങി.ദ്വീപില്‍ ഇറങ്ങാന്‍ സമയമായിക്കഴിഞ്ഞു.അപ്പോള്‍ കപ്പലില്‍ നിന്നെടുത്തതും അതുമായി ബന്ധപ്പെട്ടതുമായ രണ്ട് ചിത്രങ്ങള്‍ മാത്രം ഇപ്പോള്‍ പങ്ക് വയ്ക്കുന്നു.
ഇതാ ഞങ്ങള്‍ ( ആ കുഴപ്പങ്ങള്‍ ഒക്കെ കാണിച്ചവര്‍ തന്നെ) ഇനീഷ്യലുള്ള കപ്പലിനടുത്ത്. ഇടത്തുനിന്ന് വലത്തോട്ട് അബൂബക്കര്‍ മാഷ്,അരീക്കോടന്‍,ഹരീന്ദ്രനാഥ്,ശിവദാസന്‍,ഹേമചന്ദ്രന്‍ സാര്‍,സലീം,സതീശന്‍,ഹരിദാസന്‍ മാഷ്,ആന്റണി,രാജേന്ദ്രന്‍ മാഷ്,റെജു.ഫോട്ടോ എടുത്തത് ജയേഷ് ആയതിനാല്‍ അവനെ കാണില്ല!
ഇതാ കപ്പല്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ സൂര്യന്‍ പെട്ടെന്ന് വെള്ളത്തില്‍ വീണു!തലനാരിഴക്ക് ഞങ്ങള്‍ രക്ഷപ്പെട്ടു.റെജു എന്തോ പിടിച്ച് തിരിച്ചതാണ് കപ്പല്‍ ദിശ മാറാന്‍ കാരണം എന്ന് അവന്‍ അവകാശപ്പെടുന്നു.
Labels:
Kadmat Island,
Lakdeeves Tourism,
photo,
sunset,
Tourism,
കടമത്,
ഫോട്ടോ,
ലക്ഷദ്വീപ്
Thursday, October 28, 2010
Tuesday, October 26, 2010
അരീക്കോടനും കാന്തപുരവും .
കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ ആദ്യവോട്ടറായി അരീക്കോടന്‍ പ്രിസൈഡിംഗ് ഓഫീസറായ കാന്തപുരം ജി.എം.എല്‍.പി.സ്കൂളില്‍ വോട്ട് രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പില്‍.23/10/2010 ന് നടന്ന പഞ്ചായത്ത് ഇലക്ഷനില്‍ നിന്ന്.
(എന്റെ മെയില്‍ ബോക്സില്‍ ഈ ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടി.അയച്ചു തന്നത് വീക്ഷണം പത്രത്തില്‍ ജോലി ചെയ്യുന്ന എന്റെ ബന്ധു ഇ.പി.മുഹമ്മദ്)
Subscribe to:
Posts (Atom)