Showing posts with label ചിത്രം. Show all posts
Showing posts with label ചിത്രം. Show all posts

Wednesday, May 22, 2013

മൂവാണ്ടന്‍ മാവ് കായ്ച്ചു.....

മുറ്റത്തെ മൂവാണ്ടന്‍ മാവ് കായ്ച്ചപ്പോള്‍......

ഉപ്പച്ചീ.....ഈ മാങ്ങ ഞാന്‍ പറിക്കും....

ആഗ്രയില്‍....



താജ്മഹലിന്റെ മകുടവും എന്റെ മകുടവും ഒരു കമ്പാരിസണ്‍.......

ആഗ്ര കോട്ടക്കകത്ത്.....

നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഗവ.അവാര്‍ഡ് ദാന ചടങ്ങ്


നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഗവ.അവാര്‍ഡ് ദാന ചടങ്ങിന്റെ ഫോട്ടോകള്‍

  
ബെസ്റ്റ് യൂണിറ്റിനുള്ള അവാര്‍ഡ് ഞാനും പ്രിന്‍സിപ്പാള്‍ പ്രൊഫ.വിദ്യാസാഗര്‍ സാറും കൂടി മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

 
ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഞാന്‍  മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

Thursday, April 25, 2013

എന്താ ഇത് ?





കോഴിമുട്ട ?
പേരക്ക ?
മാങ്ങ ?
ചെറുനാരങ്ങ ?
ജാതിക്ക ?
 വേറെ എന്തെങ്കിലും ?
ഉത്തരം കറക്ട് പറയുന്നവര്‍ക്ക് ഇത് എടുത്ത് കൊണ്ട് പോകാം.....

ഇതെങ്ങനെ സംഭവിച്ചു?

ഇന്ന് രാവിലെ കുറച്ച് ഫോട്ടോകള്‍ പോസ്റ്റാന്‍ കമ്പ്യൂട്ടര്‍ തുറന്നു.മനോഹരമായ ഒരു കാട് റോഡ് ആയിരുന്നു അനിയന്‍ ഇട്ട ഡെസ്ക്‍ടോപ്.അഞ്ച് ഫയലുകള്‍ സെലക്ട് ചെയ്ത് അതിലേക്ക് പേസ്റ്റിയപ്പോള്‍ സംഭവിച്ച മനോഹര കാഴ്ച !!!റോഡിന്റെ വളവു പോലെ ഫയലുകളും സ്വയം അറേഞ്ച് ചെയ്ത് നില്‍ക്കുന്നു.....ഇതെങ്ങനെ സംഭവിച്ചു?

Wednesday, February 27, 2013

ഞാന്‍ കണ്ട ബിനാലെ


            ബിനാലെ ബിനാലെ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു.ഈ പുതിയ സാധനം എന്താണെന്ന് അറിയാന്‍ വേണ്ടി അതുമായി ബന്ധപ്പെട്ട് വന്ന ഒട്ടുമിക്ക ലേഖനങ്ങളും അഭിപ്രായങ്ങളും കോപ്രായങ്ങളും ഒക്കെ വായിച്ചു നോക്കി.ഇന്‍സ്റ്റലേഷന്‍ എന്ന പേരില്‍ എന്തൊക്കെയോ കല ചെയ്തു വയ്കുന്നതാണ് ഇതിന്റെ പ്രധാന പരിപാടി എന്ന് സാമാന്യം തലച്ചോറിലേക്ക് ഫീഡ് ചെയ്തുകൊടുത്തു.

            കലയുടെ പ്രദര്‍ശനം എന്നതല്ല മറ്റെന്തൊക്കെയോ ആണ് ബിനാലെ കൊണ്ടുദ്ദേശിക്കുന്നത് എന്ന് ഇതിന്റെ വരവില്‍ നിന്ന് തന്നെ മനസ്സിലായിരുന്നു.പക്ഷേ ഒരിക്കലും ബിനാലെയില്‍ ഞാന്‍ എത്തിപ്പെടും എന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.ബിനാമി എന്ന് കേട്ടതും ബിലാലിനെ  സ്വപ്നം കണ്ടതും ആണ് ഇതിന്റെ അടുത്തെത്തിയ എന്റെ പ്രകടനങ്ങള്‍.എന്നിട്ടും ഞാനും കുടുംബവും അപ്രതീക്ഷിതമായി ബിനാലെയില്‍ എത്തി.സ്വപ്നത്തിലല്ല , നേരിട്ട് തന്നെ.

           ഡിസമ്പറ് 16ന് ഫോര്‍ട്ട്കൊച്ചിയിലൂടെ  വെറുതെ കുടുംബ സമേതം അലയുമ്പോളാണ് ബിനാലെ നടക്കുന്ന വിവരം പെട്ടെന്ന് മനസ്സിലെത്തിയത്. തുടക്കമായതിനാല്‍ അധികം ആള്‍ക്കാര്‍ കാഴ്ചക്കാരായി എത്തിത്തുടങ്ങിയിരുന്നില്ല.പക്ഷേ ഞായറാഴ്ച ആയതിനാല്‍ നല്ല തിരക്ക് ഉണ്ടായിരുന്നുതാനും.പ്രവേശനം ഫ്രീ ആയിരുന്നു.മിക്ക ഇന്‍സ്റ്റലേഷനുകളും ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നറ്റക്കുമ്പോഴാണ് ‘പെപര്‍ ഹൌസ്’ ശ്രദ്ധയില്‍ പെട്ടത്. ഞങ്ങളും കയറി.അത് ബിനാലെ നടക്കുന്ന പന്ത്രണ്ട് സൈറ്റുകളില്‍ ഒന്നായിരുന്നു.



                                                 പെപ്പെർ ഹൌസ് കവാടം
                                          തുണികൊണ്ടുള്ള പ്രകാശമായാജാലം


ആസ്പിൻ‌വാൾ ആണ് ബിനാലെയുടെ മുഖ്യസൈറ്റ്. ഞാനും കുടുംബവും പെപ്പെർ ഹൌസിൽ നിന്നിറങ്ങി ആസ്പിൻ‌വാൾ ലക്ഷ്യമാക്കി നടന്നു.ജനം കൂട്ടമായി നടക്കുന്നതിനാൽ ദൂരം എത്രയുണ്ടെന്നോ എങ്ങനെ പോകണമെന്നോ എന്നൊന്നും ഞങ്ങൾ ചിന്തിച്ചില്ല. ആൾക്കൂട്ടത്തോടൊപ്പം ഞങ്ങളും നടന്നു.പെപ്പെർഹൌസിനും ആസ്പിൻ‌വാളിനും ഇടക്ക് മറ്റു ബിനാലെ സൈറ്റുകൾ ഉണ്ടോ എന്നറിയില്ല.പത്രത്തിൽ ബിനാലെ എന്ന് കാണുന്ന അന്നുമുതൽ കേൾക്കുന്നത് ആസ്പിൻ‌വാൾ ആയതിനാൾ അത് കാണണം എന്നതായിരുന്നു ആഗ്രഹം.


                                                       ബോസ് കൃഷ്ണമാചാരി
 
                                         ബോസ് കൃഷ്ണമാചാരിയുടെ പെയ്ന്റിംഗ്

                                                 ക്ലോക്ക് എന്ന ഇൻസ്റ്റലേഷൻ
                                        ആസ്പിൻ വാളിലെ മുളങ്കൂട്

                               വയലിൻസ് (കാണികളോടുള്ള വയലൻസ്)



 



Sunday, July 22, 2012

റമളാനില്‍ ഇനി കുറച്ച് ദിവസം ചിക്കു ജ്യൂസും!!!





വീടിന് മുകളിലേക്ക് തൂങ്ങി നിന്ന നാലഞ്ച് കൊമ്പുകള്‍ വെട്ടിയപ്പോള്‍ നല്ലൊരു വിളവെടുപ്പ് കൂടിയായി.റമളാനില്‍ ഇനി കുറച്ച് ദിവസം ചിക്കു ജ്യൂസും!!!

Friday, March 16, 2012

നിസ നല്‍കുന്ന പാഠം - മനോരമ ന്യൂസ്

മാര്‍ച്ച് 5 ലെ മനോരമ ദിനപത്രത്തിന്റെ മലപ്പുറം എഡിഷന്‍ ഒന്നാം പേജ്

നിസാ വെള്ളൂര്‍ - ഒരു ഓര്‍മ്മക്കുറിപ്പ്


Monday, November 21, 2011

പമ്പരക്കുത്ത്


കളത്തിലെ പമ്പരത്തിനിട്ട് ഏറ്


കളത്തില്‍ കറങ്ങുന്ന പമ്പരം ചവിട്ടി പൂഴ്ത്താന്‍ ശ്രമം
പമ്പരം പുറത്ത് പോയാല്‍ “സൈ” എടുക്കല്‍ മത്സരം

അവസാനം സൈ എടുക്കുന്നവന്റെ പമ്പരം കളത്തിലേക്ക്.

എന്റൌമ്മേ !!!!


ഇതെന്തൊരു നീളം ഈ മനുഷ്യന്മാര്‍ക്ക് !!!

Friday, September 9, 2011

ഓണാശംസകള്‍

ഒരു ദിവസം ഞാനും ഇടും ഇതിലും നല്ല ഒരു പൂക്കളം...ഇപ്പോള്‍ ഓണാശംസകള്‍ മാത്രം.

Saturday, June 25, 2011

സിന്ധുനദീതട സംസ്കാരവും നമ്മുടെ സംസ്കാരവും!

 സിന്ധുനദീതട സംസ്കാരത്തെപറ്റി നാം രോമാഞ്ചം കൊള്ളുന്നു.അന്നത്തെ ടൌണ്‍ പ്ലാനിങ്ങ് നമ്മെ അതിശയപ്പെടുത്തുന്നു.അതേ സംസ്കാരത്തിന്റെ പിന്‍‌ഗാമികളായ നമ്മുടെ ടൌണ്‍ പ്ലാനിങ്ങിന്റെ അവസ്ഥ നോക്കൂ!!!
പെയ്യുന്ന മഴയുടെ ഒരു തുള്ളിപോലും ടൌണ്‍കാണാതെ പോകരുത് എന്ന നിലയിലുള്ള ഡ്രൈനേജ് സംവിധാനം!!മഞ്ചേരി സെന്‍‌ട്രല്‍ ബസാറില്‍ നിന്നുള്ള ദൃശ്യം.






Wednesday, April 27, 2011

ഏമാന്മാരുടെ ‘സിഗ്നല്‍’

                                              “ഇന്‍ഡി വലത്തോട്ട്,വണ്ടി ഇടത്തോട്ട്”
അപകടങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ കോഴിക്കോട് തൊണ്ടയാട്‌ ജം‌ഗ്‌ഷനില്‍ പോലീസുകാരുടെ സിഗ്നല്‍ ശ്രദ്ധിക്കൂ.....