Wednesday, October 22, 2008

കണ്ടല്‍കാടുകള്‍

ഭൂമിയുടെ വൃക്ക എന്നാണ്‌ കണ്ടല്‍കാടുകള്‍ പൊതുവേ അറിയപ്പെടുന്നത്‌.വ്യാപകമായുള്ള മനുഷ്യ കയ്യേറ്റങ്ങള്‍ കണ്ടല്‍കാടുകളുടെ നശീകരണത്തിന്‌കാരണമാകുന്നു.വൃക്ക തകരാറിലായ മനുഷ്യന്റെ അവസ്ഥ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.അപ്പോള്‍ പ്രകൃതിയുടെ ഈ വൃക്കകള്‍ തകരാറിലാക്കിയാലോ?അവശേഷിക്കുന്ന കണ്ടലുകളില്‍ കോഴിക്കോട്‌,വയനാട്‌ ജില്ലകളില്‍ നിന്നുള്ള ചില പടങ്ങള്‍.
























Tuesday, October 14, 2008

വയനാട്ടിലേക്ക്‌ സ്വാഗതം....

കേരള ബ്ലോഗ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏഴാമത്‌ ബ്ലോഗ്ശില്‍പശാല നവം:2ന്‌ മാനന്തവാടി ഗവ:എഞ്ചിനീയറിംഗ്‌ കോളേജില്‍ വച്ച്‌ നടത്താന്‍ തീരുമാനിച്ച വിവരം എല്ലാ ബൂലോകരേയും സസന്തോഷം അറിയിക്കുന്നു.

വയനാടിന്റെ പ്രകൃതിഭംഗി കൂടി ആസ്വദിക്കാന്‍ ഈ അവസരം എല്ലാ ബൂലോകര്‍ക്കും ഉപയോഗപ്പെടുത്താം.പുതുതായി ബൂലോകത്തേക്ക്‌ കടന്നുവരാന്‍ ആഗ്രഹിക്കുന്നവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.

മാനന്തവാടി ടൗണില്‍ നിന്നും തലശ്ശേരി റൂട്ടില്‍ ഏഴ്‌ കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ കോളേജില്‍ എത്താം.കണ്ണൂര്‍,തലശ്ശേരി,കൊട്ടിയൂര്‍,വാളാട്‌ ബസ്സുകള്‍ കോളേജ്‌ വഴിയാണ്‌ പോകുന്നത്‌.അഞ്ച്‌ രൂപയാണ്‌ ടൗണില്‍ നിന്നുള്ള ബസ്‌ ചാര്‍ജ്ജ്‌.ടൗണില്‍ നിന്നും ജീപ്പ്‌ സര്‍വ്വീസും ഉണ്ട്‌.ഇതാ അടുത്തുള്ള ചില ടൂറിസ്റ്റ്‌

സ്പോട്ടുകള്‍.

എന്താ ഇപ്പോ വരാന്‍ തോന്നുന്നില്ലേ?എന്നാല്‍ ഇപ്പോ തന്നെ കുടുംബസമേതം ഒരുങ്ങിക്കോളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
ആബിദ്‌(അരീക്കോടന്‍) : 9447842699
സുനില്‍ ഫൈസല്‍: 9961077070
ജാഫര്‍ സാദിക്ക്‌:9495759782