Showing posts with label വഴിയോരക്കാഴ്ചകള്‍. Show all posts
Showing posts with label വഴിയോരക്കാഴ്ചകള്‍. Show all posts

Monday, November 21, 2011

പമ്പരക്കുത്ത്


കളത്തിലെ പമ്പരത്തിനിട്ട് ഏറ്


കളത്തില്‍ കറങ്ങുന്ന പമ്പരം ചവിട്ടി പൂഴ്ത്താന്‍ ശ്രമം
പമ്പരം പുറത്ത് പോയാല്‍ “സൈ” എടുക്കല്‍ മത്സരം

അവസാനം സൈ എടുക്കുന്നവന്റെ പമ്പരം കളത്തിലേക്ക്.

എന്റൌമ്മേ !!!!


ഇതെന്തൊരു നീളം ഈ മനുഷ്യന്മാര്‍ക്ക് !!!

Saturday, June 25, 2011

സിന്ധുനദീതട സംസ്കാരവും നമ്മുടെ സംസ്കാരവും!

 സിന്ധുനദീതട സംസ്കാരത്തെപറ്റി നാം രോമാഞ്ചം കൊള്ളുന്നു.അന്നത്തെ ടൌണ്‍ പ്ലാനിങ്ങ് നമ്മെ അതിശയപ്പെടുത്തുന്നു.അതേ സംസ്കാരത്തിന്റെ പിന്‍‌ഗാമികളായ നമ്മുടെ ടൌണ്‍ പ്ലാനിങ്ങിന്റെ അവസ്ഥ നോക്കൂ!!!
പെയ്യുന്ന മഴയുടെ ഒരു തുള്ളിപോലും ടൌണ്‍കാണാതെ പോകരുത് എന്ന നിലയിലുള്ള ഡ്രൈനേജ് സംവിധാനം!!മഞ്ചേരി സെന്‍‌ട്രല്‍ ബസാറില്‍ നിന്നുള്ള ദൃശ്യം.






Wednesday, April 27, 2011

ഏമാന്മാരുടെ ‘സിഗ്നല്‍’

                                              “ഇന്‍ഡി വലത്തോട്ട്,വണ്ടി ഇടത്തോട്ട്”
അപകടങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ കോഴിക്കോട് തൊണ്ടയാട്‌ ജം‌ഗ്‌ഷനില്‍ പോലീസുകാരുടെ സിഗ്നല്‍ ശ്രദ്ധിക്കൂ.....

Thursday, October 28, 2010

ഭാവിയുടെ “താരങ്ങള്‍”

തെരഞ്ഞെടുപ്പ് തലേന്ന് എന്റെ വീടിനടുത്ത് നിന്നുള്ള ദൃശ്യങ്ങള്‍


Thursday, May 28, 2009

ഒരു കുള സീന്‍

കഴിഞ്ഞ ഒന്നര വര്‍ഷമായി കോളേജില്‍ പോകുമ്പോള്‍ ഞാന്‍ ഈ കാഴ്ച കാണുന്നു.അന്നെല്ലാം ധാരാളം ആമ്പലുകള്‍ വിരിഞ്ഞ്‌ നിന്നിരുന്നു.എന്റെ സമയം ഒത്തുവന്നപ്പോഴേക്കും കുളം വൃത്തിയാക്കി,ആമ്പലെല്ലാം പിഴുതെറിഞ്ഞു.എങ്കിലും എന്നെ കാത്ത്‌ അന്ന് രണ്ടാമ്പലുകള്‍ ...


അല്‍പം ദൂരെ നിന്ന് ഒരു ക്ലിക്ക്‌.

ച്ചെ...നന്നായില്ല....ഒന്ന് കൂടി അടുത്തേക്ക്‌.

പോരാ....കുളത്തില്‍ വീണാലും വേണ്ടില്ല ഒരു ശ്രമം കൂടി....



ഹായ്‌...നല്ല ക്ലോസപ്പ്‌ തന്നെ കിട്ടി....
എന്താ ഇഷ്ടായോ?ഞമ്മളൊര്‌ പൊട്ട പോട്ടപ്പിടുത്തകാരനാണേ...ഇത്രൊക്ക്യേ നന്നാവൂ...







Wednesday, October 22, 2008

കണ്ടല്‍കാടുകള്‍

ഭൂമിയുടെ വൃക്ക എന്നാണ്‌ കണ്ടല്‍കാടുകള്‍ പൊതുവേ അറിയപ്പെടുന്നത്‌.വ്യാപകമായുള്ള മനുഷ്യ കയ്യേറ്റങ്ങള്‍ കണ്ടല്‍കാടുകളുടെ നശീകരണത്തിന്‌കാരണമാകുന്നു.വൃക്ക തകരാറിലായ മനുഷ്യന്റെ അവസ്ഥ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.അപ്പോള്‍ പ്രകൃതിയുടെ ഈ വൃക്കകള്‍ തകരാറിലാക്കിയാലോ?അവശേഷിക്കുന്ന കണ്ടലുകളില്‍ കോഴിക്കോട്‌,വയനാട്‌ ജില്ലകളില്‍ നിന്നുള്ള ചില പടങ്ങള്‍.
























Tuesday, October 14, 2008

വയനാട്ടിലേക്ക്‌ സ്വാഗതം....

കേരള ബ്ലോഗ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏഴാമത്‌ ബ്ലോഗ്ശില്‍പശാല നവം:2ന്‌ മാനന്തവാടി ഗവ:എഞ്ചിനീയറിംഗ്‌ കോളേജില്‍ വച്ച്‌ നടത്താന്‍ തീരുമാനിച്ച വിവരം എല്ലാ ബൂലോകരേയും സസന്തോഷം അറിയിക്കുന്നു.

വയനാടിന്റെ പ്രകൃതിഭംഗി കൂടി ആസ്വദിക്കാന്‍ ഈ അവസരം എല്ലാ ബൂലോകര്‍ക്കും ഉപയോഗപ്പെടുത്താം.പുതുതായി ബൂലോകത്തേക്ക്‌ കടന്നുവരാന്‍ ആഗ്രഹിക്കുന്നവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.

മാനന്തവാടി ടൗണില്‍ നിന്നും തലശ്ശേരി റൂട്ടില്‍ ഏഴ്‌ കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ കോളേജില്‍ എത്താം.കണ്ണൂര്‍,തലശ്ശേരി,കൊട്ടിയൂര്‍,വാളാട്‌ ബസ്സുകള്‍ കോളേജ്‌ വഴിയാണ്‌ പോകുന്നത്‌.അഞ്ച്‌ രൂപയാണ്‌ ടൗണില്‍ നിന്നുള്ള ബസ്‌ ചാര്‍ജ്ജ്‌.ടൗണില്‍ നിന്നും ജീപ്പ്‌ സര്‍വ്വീസും ഉണ്ട്‌.ഇതാ അടുത്തുള്ള ചില ടൂറിസ്റ്റ്‌

സ്പോട്ടുകള്‍.

എന്താ ഇപ്പോ വരാന്‍ തോന്നുന്നില്ലേ?എന്നാല്‍ ഇപ്പോ തന്നെ കുടുംബസമേതം ഒരുങ്ങിക്കോളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
ആബിദ്‌(അരീക്കോടന്‍) : 9447842699
സുനില്‍ ഫൈസല്‍: 9961077070
ജാഫര്‍ സാദിക്ക്‌:9495759782

Saturday, September 20, 2008

ഇലയോ പൂവോ?

ഇലയോ പൂവോ?

ഇതാ ഒന്നു കൂടി ക്ലോസപ്പ്‌....

Thursday, August 14, 2008

കലക്ടറുടെ വസതി (പടം)


കലക്ടറുടെ വസതി എന്ന് എഴുതിയതിന്റെ മുകളില്‍ എഴുതിയത്‌ വായിക്കാമോ?(നാല്‌ കൊല്ലമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ബോര്‍ഡ്‌)