Sunday, December 28, 2008

ഒരു വര്‍ഷം മുമ്പ്‌...ഒരു വര്‍ഷം മുമ്പ്‌ കുടുംബ സമേതം ഹൈദരാബാദില്‍ പോയതിന്റെ ഓര്‍മ്മ പുതുക്കാന്‍ അന്നത്തെ ഒരു ബൂലോക മീറ്റ്‌ ഫോട്ടോ .

സതീശ്‌ മാക്കോത്തും ഞാനും എന്റെ നല്ലപാതിയും പിന്നെ ആശയും...

വിവരണം ഇതാ ഇവിടെ.

Wednesday, October 22, 2008

കണ്ടല്‍കാടുകള്‍

ഭൂമിയുടെ വൃക്ക എന്നാണ്‌ കണ്ടല്‍കാടുകള്‍ പൊതുവേ അറിയപ്പെടുന്നത്‌.വ്യാപകമായുള്ള മനുഷ്യ കയ്യേറ്റങ്ങള്‍ കണ്ടല്‍കാടുകളുടെ നശീകരണത്തിന്‌കാരണമാകുന്നു.വൃക്ക തകരാറിലായ മനുഷ്യന്റെ അവസ്ഥ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.അപ്പോള്‍ പ്രകൃതിയുടെ ഈ വൃക്കകള്‍ തകരാറിലാക്കിയാലോ?അവശേഷിക്കുന്ന കണ്ടലുകളില്‍ കോഴിക്കോട്‌,വയനാട്‌ ജില്ലകളില്‍ നിന്നുള്ള ചില പടങ്ങള്‍.
Tuesday, October 14, 2008

വയനാട്ടിലേക്ക്‌ സ്വാഗതം....

കേരള ബ്ലോഗ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഏഴാമത്‌ ബ്ലോഗ്ശില്‍പശാല നവം:2ന്‌ മാനന്തവാടി ഗവ:എഞ്ചിനീയറിംഗ്‌ കോളേജില്‍ വച്ച്‌ നടത്താന്‍ തീരുമാനിച്ച വിവരം എല്ലാ ബൂലോകരേയും സസന്തോഷം അറിയിക്കുന്നു.

വയനാടിന്റെ പ്രകൃതിഭംഗി കൂടി ആസ്വദിക്കാന്‍ ഈ അവസരം എല്ലാ ബൂലോകര്‍ക്കും ഉപയോഗപ്പെടുത്താം.പുതുതായി ബൂലോകത്തേക്ക്‌ കടന്നുവരാന്‍ ആഗ്രഹിക്കുന്നവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.

മാനന്തവാടി ടൗണില്‍ നിന്നും തലശ്ശേരി റൂട്ടില്‍ ഏഴ്‌ കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ കോളേജില്‍ എത്താം.കണ്ണൂര്‍,തലശ്ശേരി,കൊട്ടിയൂര്‍,വാളാട്‌ ബസ്സുകള്‍ കോളേജ്‌ വഴിയാണ്‌ പോകുന്നത്‌.അഞ്ച്‌ രൂപയാണ്‌ ടൗണില്‍ നിന്നുള്ള ബസ്‌ ചാര്‍ജ്ജ്‌.ടൗണില്‍ നിന്നും ജീപ്പ്‌ സര്‍വ്വീസും ഉണ്ട്‌.ഇതാ അടുത്തുള്ള ചില ടൂറിസ്റ്റ്‌

സ്പോട്ടുകള്‍.

എന്താ ഇപ്പോ വരാന്‍ തോന്നുന്നില്ലേ?എന്നാല്‍ ഇപ്പോ തന്നെ കുടുംബസമേതം ഒരുങ്ങിക്കോളൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:
ആബിദ്‌(അരീക്കോടന്‍) : 9447842699
സുനില്‍ ഫൈസല്‍: 9961077070
ജാഫര്‍ സാദിക്ക്‌:9495759782

Saturday, September 20, 2008

ഇലയോ പൂവോ?

ഇലയോ പൂവോ?

ഇതാ ഒന്നു കൂടി ക്ലോസപ്പ്‌....

Thursday, August 14, 2008

കലക്ടറുടെ വസതി (പടം)


കലക്ടറുടെ വസതി എന്ന് എഴുതിയതിന്റെ മുകളില്‍ എഴുതിയത്‌ വായിക്കാമോ?(നാല്‌ കൊല്ലമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ബോര്‍ഡ്‌)

Monday, June 30, 2008

പലതുള്ളി....(പടം)

ബാല്യത്തില്‍ ഇതുപോലെ എത്ര എത്ര കുമ്പിളുകളിലെ വെള്ളം ശേഖരിച്ച്‌ പറമ്പിലൂടെ ഓടിച്ചാടി നടന്നിരുന്നു.....? ഇന്ന് അത്‌ ശേഖരിക്കാന്‍ ഇതാ മറ്റൊരാള്‍...സൂക്ഷിച്ച്‌ നോക്ക്യേ...

Sunday, June 29, 2008

പപ്പരാസികള്‍...


ഇവന്മാരെ ഒരു കാര്യം....ഒന്ന് സ്വസ്ഥമായി ചാറ്റാന്‍ പോലും സമ്മതിക്കത്തില്ല...പപ്പരാസികള്‍

Saturday, June 28, 2008

സഞ്ചി മനുഷ്യര്‍ (പടം)


മേലാറ്റൂര്‍.....കീഴാറ്റൂര്‍.......വിളികള്‍ക്കിടയില്‍ പാണ്ടിക്കാട്‌ ബസ്‌ സ്റ്റാന്റില്‍ ഏത്‌ ഊരിലേക്ക്‌ പോകണമെന്ന് confusion അടിച്ച്‌ നാല്‌ സഞ്ചി മനുഷ്യര്‍.....

Tuesday, May 27, 2008

യഥാര്‍ത്ഥ എഞ്ചിനീയര്‍മാര്‍ (പടം)


ലോകത്തിലെ ഏറ്റവും മിടുക്കരായഎഞ്ചിനീയര്‍മാര്‍ വയനാട്‌ ഗവണ്‍മന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍.....!!

Friday, May 23, 2008

പുതിയ അതിഥികള്‍....


എന്റമ്മോ!!!ഇത്‌ എത്ര എണ്ണാ..?എന്റെ വാടകവീട്ടിലെ പുതിയ അതിഥികള്‍....

ആനവണ്ടി (പടം)


എങ്ങോട്ട്‌ പോവുന്നു എന്ന് എവിടെങ്കിലും തൂക്കിയിട്ടാല്‍ മതിയല്ലോ? ആരും കയറിയില്ലെങ്കിലും ഈ വണ്ടി പോകേണ്ടിടത്ത്‌ വരെ പോകും,പെരുവഴിയില്‍ ബ്രേക്ക്ഡൗണ്‍ ആയില്ലെങ്കില്‍.....

Thursday, May 22, 2008

സൈക്കിളില്‍ .....(പടം)


ഒരു സൈളിന്റെ ഉപയോഗം ഇങ്ങനെയാടാ മലയാളീ ,എന്ന് പറയാതെ അവന്‍ തോന്നിപ്പിച്ചു.

Wednesday, May 21, 2008

അദ്ധ്വാനി (പടം)

രാവിലെ തന്നെ വീട്ടിന്റെ ചുമരില്‍ ഒരു കടലമണി തൂങ്ങി നില്‍ക്കുന്ന വിചിത്രമായ കാഴ്ച കണ്ട്‌ പോയി നോക്കി.അപ്പോഴല്ലേ സംഗതി പിടികിട്ടിയത്‌.


ഇവിടുന്നെങ്ങാനും ഉരുണ്ട്‌ മറിഞ്ഞ്‌ വീണാല്‍..... !!!
ഇതൊന്ന് തള്ളിത്തരാന്‍ ഇവിടാരും ഇല്ലേ?


Monday, May 19, 2008

ഇനി ഞാനും ഒന്ന് ചെത്തട്ടെ !!! (ഫോട്ടോ)


ഇനി ഞാനും ഒന്ന് ചെത്തട്ടെ !!!ങാ.....ഫോട്ടോ എടുത്തോളൂ....

Thursday, May 15, 2008

ഇത്തിരിവെട്ടം കൂടി........(പടം)


അണയാന്‍ പോകുന്നതിന്‌ മുമ്പ്‌ ഇത്തിരിവെട്ടം കൂടി....

Monday, May 12, 2008

മെയ്‌ മാസം വന്നു ചേര്‍ന്നാല്‍....

മേലാറ്റൂര്‍ അങ്ങാടിയില്‍ പൂത്തുലഞ്ഞ്‌ നില്‍ക്കുന്ന ഗുല്‍മോഹര്‍.....

Friday, April 25, 2008

പേരറിയാ പൂവ്‌ -2


പേരറിയാത്ത ഈ പൂവും കുറേ കാലമായി കുലകുലയായി വീറ്റുമുറ്റം അലങ്കരിക്കുന്നു.calendriya ദേ മുന്‍പോസ്റ്റില്‍.ആരെങ്കിലുമൊക്കെ പറഞ്ഞുതരോ?പത്ത്‌ കൊല്ലമായി ഇതിന്റെ പേര്‌ കിട്ടാതെ ഞാന്‍ ഉഴലുന്നു!!!

Saturday, March 8, 2008

പേരറിയാ പൂവുകള്‍

എന്റെ തോട്ടത്തിലെ ചില പൂക്കള്‍.കുറേ കാലമായി അവ പൂവിടുന്നു.നിങ്ങള്‍ അവയെ സ്നേഹപൂര്‍വ്വം വിളിക്കുന്ന പേരുകള്‍ പറഞ്ഞുതരുമല്ലോ???(A)


(B)
(c)


(D)