Saturday, March 26, 2011

ലക്ഷദ്വീപിലേക്ക് ...ഫോട്ടോ ഭാഗം 1


കുറേ ദിവസമായല്ലോ ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്ര തുടങ്ങിയിട്ട് എന്ന് പലരും പറഞ്ഞു തുടങ്ങി.ദ്വീപില്‍ ഇറങ്ങാന്‍ സമയമായിക്കഴിഞ്ഞു.അപ്പോള്‍ കപ്പലില്‍ നിന്നെടുത്തതും അതുമായി ബന്ധപ്പെട്ടതുമായ രണ്ട് ചിത്രങ്ങള്‍ മാത്രം ഇപ്പോള്‍ പങ്ക് വയ്ക്കുന്നു.

ഇതാ ഞങ്ങള്‍ ( ആ കുഴപ്പങ്ങള്‍ ഒക്കെ കാണിച്ചവര്‍ തന്നെ) ഇനീഷ്യലുള്ള കപ്പലിനടുത്ത്. ഇടത്തുനിന്ന് വലത്തോട്ട് അബൂബക്കര്‍ മാഷ്,അരീക്കോടന്‍,ഹരീന്ദ്രനാഥ്,ശിവദാസന്‍,ഹേമചന്ദ്രന്‍ സാര്‍,സലീം,സതീശന്‍,ഹരിദാസന്‍ മാഷ്,ആന്റണി,രാജേന്ദ്രന്‍ മാഷ്,റെജു.ഫോട്ടോ എടുത്തത് ജയേഷ് ആയതിനാല്‍ അവനെ കാണില്ല!



ഇതാ കപ്പല്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ സൂര്യന്‍ പെട്ടെന്ന് വെള്ളത്തില്‍ വീണു!തലനാരിഴക്ക് ഞങ്ങള്‍ രക്ഷപ്പെട്ടു.റെജു എന്തോ പിടിച്ച് തിരിച്ചതാണ് കപ്പല്‍ ദിശ മാറാന്‍ കാരണം എന്ന് അവന്‍ അവകാശപ്പെടുന്നു.

5 comments:

Areekkodan | അരീക്കോടന്‍ said...

ഇതാ കപ്പല്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ സൂര്യന്‍ പെട്ടെന്ന് വെള്ളത്തില്‍ വീണു!തലനാരിഴക്ക് ഞങ്ങള്‍ രക്ഷപ്പെട്ടു.റെജു എന്തോ പിടിച്ച് തിരിച്ചതാണ് കപ്പല്‍ ദിശ മാറാന്‍ കാരണം എന്ന് അവന്‍ അവകാശപ്പെടുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആ സൂര്യന്റെ പടം കൊതിപ്പിച്ചു മാഷേ ഞാനതിങ്ങെടുക്കട്ടെ?

ഷെരീഫ് കൊട്ടാരക്കര said...

എന്താ ഉദ്ദേശം ഈ യാത്രയുടെ? ആ സൂര്യൻ അതങ്ങ് കലക്കി.

mini//മിനി said...

ഇനിയിപ്പൊ എന്ത് ചെയ്യാനാ?

Areekkodan | അരീക്കോടന്‍ said...

ഇന്ത്യഹെരിറ്റേജ്...അത് താങ്കള്‍ എടുത്തോളൂ.സൂര്യന്മാര്‍ ഇനിയും വരാനുണ്ട്.

ശരീഫ്ക്കാ...വെറുതെ ഒന്ന് കാണാന്‍

മിനി...ഒന്നും ചെയ്യേണ്ട.നാളെ തലയും തോര്‍ത്തി മൂപ്പര്‍ തിരിച്ചു വന്നോളും.