ഇന്ന് രാവിലെ കുറച്ച് ഫോട്ടോകള്‍ പോസ്റ്റാന്‍ കമ്പ്യൂട്ടര്‍ തുറന്നു.മനോഹരമായ ഒരു കാട് റോഡ് ആയിരുന്നു അനിയന് ഇട്ട ഡെസ്ക്ടോപ്.അഞ്ച് ഫയലുകള്‍ സെലക്ട് ചെയ്ത് അതിലേക്ക് പേസ്റ്റിയപ്പോള്‍ സംഭവിച്ച മനോഹര കാഴ്ച !!!റോഡിന്റെ വളവു പോലെ ഫയലുകളും സ്വയം അറേഞ്ച് ചെയ്ത് നില്ക്കുന്നു.....ഇതെങ്ങനെ സംഭവിച്ചു?
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.