Thursday, May 15, 2008

ഇത്തിരിവെട്ടം കൂടി........(പടം)


അണയാന്‍ പോകുന്നതിന്‌ മുമ്പ്‌ ഇത്തിരിവെട്ടം കൂടി....

11 comments:

Areekkodan | അരീക്കോടന്‍ said...

അണയാന്‍ പോകുന്നതിന്‌ മുമ്പ്‌ ഇത്തിരിവെട്ടം കൂടി....

ബൈജു സുല്‍ത്താന്‍ said...

അരണ്ട വെളിച്ചത്തില്‍..പശ്ചാത്തലത്തില്‍ കാണുന്ന ആ കുപ്പി..അതെന്താണ്‌ ?
പറയൂ..ആരെങ്കിലും പറയൂ...

അജയ്‌ ശ്രീശാന്ത്‌.. said...

സ്വയം കത്തിയെരിഞ്ഞ്‌
മറ്റുള്ളവരെ
വെളിച്ചത്തിലേക്ക്‌ നയിക്കുക... അതല്ലേ...ഇവിടെയും
സംഭവിക്കുന്നത്‌..
എനിക്ക്‌ അങ്ങിനെയാ
തോന്നുന്നത്ട്ടോ...

Unknown said...

അണിയാന്‍ പോകുന്ന വിളക്കിനാണ്
വെളിച്ചം എറെയെന്ന് പറയും
ഇതു മനുഷ്യ ജിവിതത്തെ ഓര്‍മ്മപെടുത്തുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അണയാന്‍ പോകുന്ന തിരി ആളിക്കത്തും

പറഞ്ഞപോലെ ആ കുപ്പി പൊട്ടിച്ചതാണോ???

Rare Rose said...

അണയുന്നതിനു മുന്‍പുള്ള ആളിക്കത്തല്‍‍...എരിഞ്ഞൊടുങ്ങിയാലും മറ്റുള്ളവരില്‍ പ്രത്യാശയുടെ വെട്ടം നിറയ്ക്കുന്നവരെപ്പോലെ...പിന്നെ..,ഒരു കുപ്പി അവിടെ കാണുന്നുവെന്നു പറയുന്നുണ്ടല്ലോ..ഞാനൊന്നു കൂടി പോയി നോക്കീട്ട് വരാം....

Areekkodan | അരീക്കോടന്‍ said...

ബൈജൂ....എവിടെയും കുപ്പി ആണ്‌ ആദ്യം കാണുന്നതല്ലേ?
അമൃതാ.....അത്‌ തന്നെയാ എനിക്കും തോന്നുന്നത്‌..
അനൂപ്‌...പ്രിയ പറഞ്ഞ പോലെ അണയാന്‍ പോകുന്നതിന്റെ ആളിക്കത്തല്‍ ആണിത്‌.
rare rose..

പിന്നെ ആ കുപ്പി അന്വേഷിച്ചവരോട്‌.....അത്‌ kiwi brand ലിക്വിഡ്‌ ഷൂ പോളിഷ്‌ ആണ്‌.വേറെ എന്തോ ആണെന്ന് കരുതി ആരും വെള്ളമിറക്കേണ്ട.

Rasheed Chalil said...

ഫില്‍ട്ടറും കടന്ന് മെയിലായി എത്തിയതാണ് ഈ (ഇത്തിരി)ഒത്തിരി വെട്ടം... (ടൈറ്റില്‍ പറ്റിച്ച പണിയേയ്...)


ഫോട്ടോ നന്നായി... ഒത്തിരി കാര്യങ്ങള്‍ ഒറ്റയടിക്ക് പറയുന്ന ചിത്രം.

കുഞ്ഞന്‍ said...

ആ ഇത്തിരി വെട്ടത്തിലും അവിടെയൊരു xxx കാണുന്നുണ്ട്...!

റീനി said...

അണയും മുമ്പ് ആവേശത്തോടെ.

നന്നായിരിക്കുന്നു!

Areekkodan | അരീക്കോടന്‍ said...

ഇത്തിരീ....ടൈറ്റ്‌ല്‍ ഇട്ടപ്പോള്‍ ഓര്‍മ്മിച്ചിരുന്നു.ഏതായാലും ഫില്‍ട്ടര്‍ ഇവിടെ എത്തിച്ചത്‌ നന്നായി.
കുഞ്ഞാ...കണ്ണ്‍ നല്ലവണ്ണം മുറുക്കിച്ചിമ്മി ഒന്ന് തുറന്ന് നോക്കിക്കേ....ഇപ്പോ കാണുന്നതെന്താ?
റീനി....സ്വാഗതം....