ചെറായി മീറ്റിണ്റ്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പിയെടുത്തു.ആരും കാണാതെ ഞാനും ചില 'പോട്ടങ്ങള്' പിടിച്ചിരുന്നു.അവയില്‍ ചിലത് കൂടി ഇവിടെ ഇടട്ടെ.

അരീക്കോടണ്റ്റെ കഷണ്ടിയെ കാറ്റില്‍ പറത്തിയ ബാബുരാജ്. സമീപം ഹരീഷ്,അശ്വിന്,ചാണക്യന്
അയ്മനം ചക്ക വീണ്ടും ?? ഓടാനുള്ള വഴി ക്ളിയറല്ലേ?(അരീക്കോടാ...നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്. )

ചിരി പോരാ.... മനു ജിയുടെ കാരിക്കേച്ചര്‍ വരക്കുന്ന സജീവ്ജി

ഞാനും ഞാനും...

കിഡ്സ് കോര്‍ണ്ണറിലെ 'പിള്ളേര്' .........അപ്പു,കൊട്ടോട്ടിക്കാരന്,കിച്ചു.....

പേരറിയാത്തൊരു പെണ്കിടാവേനിണ്റ്റെ നേരറിയുന്നൂ ഞാന്‍ പാടുന്നൂ... എണ്റ്റെ മകള്‍ ഐഷ നൌറ

ബ്രേക്ക് ഡാന്‍സ് അല്ല...ഭരതനാട്യവുമല്ല...സായിപ്പിനെ പറ്റിക്കുന്ന മാജിക്കാ.... ബിലാത്തിപ്പട്ടണം ചേട്ടന്

മീറ്റിലെ പ്രധാന ഇനം ഈറ്റ് തന്നെ...എണ്റ്റമ്മോ കരിമീന്‍ തൊണ്ടയില്‍ കുടുങ്ങിയേ....
( ആക്രാന്തം കാട്ടല്ലേ...... ഇനിയുമുണ്ട് പോട്ടങ്ങള് ...)