Saturday, May 30, 2009

ചന്ദ്രനെ പിടിക്കുന്ന ചിലന്തി!!


ഇന്നലെ പോസ്റ്റിയ "പോട്ടം" വീണ്ടും എടുത്തപ്പോള്‍ ഫ്ലാഷടിച്ചു.അപ്പോഴല്ലേ ഈ കാഴ്ച - ചിലന്തി തന്റെ നൂലന്‍ കാലുകൊണ്ട്‌ ചന്ദ്രനെ പിടിച്ചു വച്ചിരിക്കുന്നു!!!


Friday, May 29, 2009

രാത്രി പതിനൊന്ന് മണിക്കുള്ള ഒരു കാഴ്ച


വീടിന്റെ ചില്ലോടില്‍ കൂടി രാത്രി പതിനൊന്ന് മണിക്കുള്ള ഒരു കാഴ്ച.

Thursday, May 28, 2009

ഒരു കുള സീന്‍

കഴിഞ്ഞ ഒന്നര വര്‍ഷമായി കോളേജില്‍ പോകുമ്പോള്‍ ഞാന്‍ ഈ കാഴ്ച കാണുന്നു.അന്നെല്ലാം ധാരാളം ആമ്പലുകള്‍ വിരിഞ്ഞ്‌ നിന്നിരുന്നു.എന്റെ സമയം ഒത്തുവന്നപ്പോഴേക്കും കുളം വൃത്തിയാക്കി,ആമ്പലെല്ലാം പിഴുതെറിഞ്ഞു.എങ്കിലും എന്നെ കാത്ത്‌ അന്ന് രണ്ടാമ്പലുകള്‍ ...


അല്‍പം ദൂരെ നിന്ന് ഒരു ക്ലിക്ക്‌.

ച്ചെ...നന്നായില്ല....ഒന്ന് കൂടി അടുത്തേക്ക്‌.

പോരാ....കുളത്തില്‍ വീണാലും വേണ്ടില്ല ഒരു ശ്രമം കൂടി....



ഹായ്‌...നല്ല ക്ലോസപ്പ്‌ തന്നെ കിട്ടി....
എന്താ ഇഷ്ടായോ?ഞമ്മളൊര്‌ പൊട്ട പോട്ടപ്പിടുത്തകാരനാണേ...ഇത്രൊക്ക്യേ നന്നാവൂ...







പേരറിയാ പൂവിലെ ആ പക്ഷികള്‍ ഇതാ ....

പക്ഷികള്‍ ഇതാ ....

ഇതാണ്‌ ആ പേരറിയാ പൂവ്‌.



അഞ്ച്‌ മീറ്ററിലധികം ദൂരെ നിന്ന് സൂം ചെയ്ത്‌ എടുത്തതിനാല്‍ ചിത്രത്തില്‍ പക്ഷികളെ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ നോക്കിയപ്പോഴേക്കും അത്‌ പറന്നുപോയി എന്ന് സമാധാനിക്കുക!